
എഡ്ജ് 70 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് മോട്ടോറോള. നൂതനമായ ഡിസൈൻ മെറ്റീരിയലുകൾ, ഏറ്റവും പുതിയ സോണി ക്യാമറ സെൻസറുകൾ, ഓൺ-ഡിവൈസ് എ.ഐ. ഫീച്ചറുകൾ എന്നിവ കോർത്തിണക്കിയാണ് പുതിയ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. എഡ്ജ് 70 ഫ്യൂഷനിൽ ക്വാഡ്-കർവ് ഡിസൈനാണുള്ളത്; ഇതിലെ മുൻവശത്തെ ഗ്ലാസ് പിൻപാനലിലേക്ക് വളഞ്ഞുനിൽക്കുന്നു. ടെക്സ്ചർഡ് ഫിനിഷിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ക്യാമറ മോഡ്യൂളിന് ചുറ്റും കളർ ആക്സന്റുകളോടു കൂടിയ ഈ ഫോൺ പാൻടോൺ ബ്ലൂ സർഫ്, പാൻടോൺ കൺട്രി എയർ, പാൻടോൺ സിലൗറ്റ് എന്നീ പാൻടോൺ ഷേഡുകളിൽ ലഭ്യമാണ്.
കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ നിർമാണമാണെങ്കിലും, ഏറെക്കാലം ഈടുനിൽക്കും വിധമുള്ള സൗകര്യങ്ങളാണ് മോട്ടോറോള ഈ മോഡലിൽ ഒരുക്കിയിരിക്കുന്നത്.
- പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനുള്ള IP69, IP68 റേറ്റിങ്ങുകൾ.
- മിലിട്ടറി ഗ്രേഡ് ഈടുനിൽപിനായി MIL-STD-810H സർട്ടിഫിക്കേഷൻ.
- ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോണിങ് ഗൊറില്ല ഗ്ലാസ് 7ഐ (Corning Gorilla Glass 7i).
ക്യാമറ
വിപണിയിലെ സോണി ലിറ്റിയ 710 സെൻസറോട് കൂടി എത്തുന്ന ആദ്യ സ്മാർട്ട്ഫോണാണ് എഡ്ജ് 70 ഫ്യൂഷൻ. സ്ഥിരതയുള്ള ചിത്രങ്ങൾ പകർത്തുന്നതിനും വ്യക്തിഗത സ്റ്റൈലുകൾ നൽകുന്നതിനുമായി ഇതിൽ 'മോട്ടോ എ.ഐ.', ഫോട്ടോ എൻഹാൻസ്‌മെന്റ് എൻജിൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
- പ്രധാന ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP സോണി ലിറ്റിയ 710 സെൻസർ.
- സെക്കൻഡറി ക്യാമറ: 122 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 13MP അൾട്രാവൈഡ്, മാക്രോ ലെൻസ്.
- മുൻ ക്യാമറ: 4K വീഡിയോ റെക്കോർഡിങ് ശേഷിയുള്ള 32MP സെൽഫി ക്യാമറ.
ഡിസ്പ്ലേയും ശബ്ദവും
1.5K സൂപ്പർ എച്ച്ഡി റെസല്യൂഷനോടു കൂടിയ 6.8 ഇഞ്ച് എക്സ്ട്രീം അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 144Hz ക്വാഡ്-കർവ്ഡ് സ്ക്രീനും പാൻടോൺ വാലിഡേറ്റഡ് കളറും ഒത്തുചേരുന്ന ആദ്യ സ്മാർട്ട്ഫോണാണിത്. വെളിച്ചമുള്ള പുറംപ്രദേശങ്ങളിൽ വ്യക്തമായ കാഴ്ചയ്ക്കായി ഡിസ്പ്ലേയ്ക്ക് 5200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. മികച്ച ശബ്ദാനുഭവത്തിനായി, ഹൈ-റെസ് ഓഡിയോ (Hi-Res Audio) പിന്തുണയും ഡോൾബി അറ്റ്മോസ് (Dolby Atmos) സൗകര്യവുമുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ നൽകിയിരിക്കുന്നു.
പെർഫോമൻസും ബാറ്ററിയും
സാധാരണ ഉപയോഗത്തിനും ഇൻ-ബിൽറ്റ് എ.ഐ. ടൂളുകൾക്കും ശക്തി പകരുന്നതിനായി സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 4 മൊബൈൽ പ്ലാറ്റ്‌ഫോമാണ് (Snapdragon 7s Gen 4 Mobile Platform) എഡ്ജ് 70 ഫ്യൂഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
- ബാറ്ററി ലൈഫ്: 7000mAh ബാറ്ററി 52 മണിക്കൂർ വരെ ഉപയോഗം നൽകുന്നു.
- ചാർജിങ്: 68W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങും ഒപ്പം മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ റിവേഴ്സ് പവർ-ഷെയറിങ് സൗകര്യവുമുണ്ട്.
മോട്ടോ എ.ഐ.
തത്സമയ സഹായങ്ങൾക്ക് വേണ്ടി ഫോണിലുടനീളം മോട്ടോ എ.ഐ. വിന്യസിച്ചിട്ടുണ്ട്. കണ്ടന്റ് ജനറേഷന് വേണ്ടിയും ഇത് ഉപയോഗിക്കാം. സ്ക്രീൻ തത്സമയം പരിശോധിച്ച് ആവശ്യമായ പിന്തുണ നൽകാൻ ഇതിനാവും. പ്ലേ ലിസ്റ്റ് സ്റ്റുഡിയോ, ഇമേജ് സ്റ്റുഡിയോ എന്നിവയുടെ സഹായത്തോടെ കസ്റ്റം പ്ലേലിസ്റ്റുകളും, സ്റ്റിക്കറുകളും, വാൾപേപ്പറുകളും നിർമിക്കാം. കാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമമ്പർ ദിസ് പോലുള്ള വോയ്സ് കമാൻഡുകളിലൂടെ സ്മാർട്ട് അസിസ്റ്റന്റിന് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കും.
മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ സവിശേഷതകൾ
- 6.78 ഇഞ്ച് (2772 x 1272 പിക്സൽ) 1.5K ഒലെഡ് ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം
- അഡ്രിനോ 810 ജി.പി.യു.വോടു കൂടിയ 2.5GHz വരെ വേഗതയുള്ള ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം
- 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ്
- ആൻഡ്രോയിഡ് 16 (3 ഒ.എസ്. + 4 വർഷത്തെ എസ്.എം.ആർ.)
- ഡ്യുവൽ സിം (നാനോ + നാനോ)
- സോണി ലിറ്റിയ (Sony LYTIA) 710 സെൻസർ, ഒ.ഐ.എസ്., f/1.8 അപ്പർച്ചർ എന്നിവയോടു കൂടിയ 50MP പിൻ ക്യാമറ, മാക്രോ ഓപ്ഷനുള്ള 13MP അൾട്രാ വൈഡ് ക്യാമറ, f/2.2 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിങ്
- f/2.2 അപ്പർച്ചറോടു കൂടിയ 32MP മുൻ ക്യാമറ, 4K വീഡിയോ റെക്കോർഡിങ്
- യു.എസ്.ബി. ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്
- ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
- അളവുകൾ: 162.76 x 75.60 x 7.99 മി.മീ.; ഭാരം: 193 ഗ്രാം
- മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ശേഷി (IP68 + IP69)
- 5G SA/NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി, എൻ.എഫ്.സി.
- 68W ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ള 7000mAh ബാറ്ററി
വിലയും ലഭ്യതയും
മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ 8GB + 128GB മോഡലിന് 26,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയുമാണ് വില; ഏറ്റവും ഉയർന്ന പതിപ്പായ 12GB + 256GB മോഡലിന് 32,999 രൂപയാണ് വില.
മാർച്ച് 12 മുതൽ ഫ്ലിപ്കാർട്ട്, motorola.in, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഫോൺ ലഭ്യമാകും. ഏർലി ബേർഡ് സെയിൽ ആരംഭിച്ചു.
Content Highlights: Motorola has launched the Edge 70 Fusion in India, featuring a world-first Sony Lytia 710 sensor, a massive 7000mAh battery, and advanced Moto AI tools, starting at a competitive price of ₹26,999.
Published: 07 Mar 2026, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented