ന്യൂഡല്‍ഹി: ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള, തങ്ങളുടെ ഏറ്റവും പുതിയ എഡ്ജ് സീരീസ് സ്മാര്‍ട്ട്‌ഫോണായ മോട്ടറോള എഡ്ജ് 60 പ്രോ ബുധനാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി 8350 എക്സ്ട്രീം പ്രോസസര്‍, 12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ് എന്നിവയോടെ വരുന്ന ഈ ഹാന്‍ഡ്സെറ്റ്, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സൗകര്യവും 6,000 എംഎഎച്ച് ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു.

To advertise here,

വിലയും ലഭ്യതയും

  • 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് വില 29,999 രൂപ.
  • 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപ.

നിറങ്ങള്‍: പാന്റോണ്‍ ഡാസ്ലിംഗ് ബ്ലൂ, പാന്റോണ്‍ സ്പാര്‍ക്ലിംഗ് ഗ്രേപ്പ്, പാന്റോണ്‍ ഷാഡോ.

ഫോണ്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള ഇന്ത്യ വെബ്‌സൈറ്റ് എന്നിവ വഴി പ്രീ-ഓര്‍ഡര്‍ ചെയ്യാം. വില്‍പ്പന മെയ് 7 ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കും.

പ്രധാന സവിശേഷതകള്‍

  • ഡിസ്പ്ലേ: 6.7 ഇഞ്ച് 1.5കെ ക്വാഡ് കര്‍വ്ഡ് പോള്‍ഡ് സ്‌ക്രീന്‍, 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം.
  • പ്രോസസര്‍: മീഡിയടെക് ഡൈമെന്‍സിറ്റി 8350 എക്സ്ട്രീം ചിപ്പ്‌സെറ്റ്, 12 ജിബി റാം, 512 ജിബി വരെ യുഎഫ്എസ് 4.0 സ്റ്റോറേജ്.

ക്യാമറ: 

  • 50എംപി പ്രൈമറി സോണി ലിറ്റിയ 700സി (ഒഐഎസ്,എഫ്/1.8).
  • 50എംപി അള്‍ട്രാ-വൈഡ് (എഫ്/2.0).
  • 10 എംപി ടെലിഫോട്ടോ (3എക്‌സ് ഒപ്റ്റിക്കല്‍ സൂം, എഫ്/2.0).
  • 50 എംപി സെല്‍ഫി ക്യാമറ (എഫ്/2.0).

ബാറ്ററി: 6,000എംഎഎച്ച്, 90വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ്, 15വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, 5വാട്ട് റിവേഴ്സ് ചാര്‍ജിംഗ്.

ഓപ്പറേറ്റിംഗ് സിസ്റ്റം: ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ, 3 വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകള്‍, 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍.

കണക്റ്റിവിറ്റി: 5ജി, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി-സി.

മറ്റ് ഫീച്ചറുകള്‍: ഐപി68 + ഐപി 69 റേറ്റിംഗ്, MIL-STD-810H ഡ്യൂറബിലിറ്റി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി അറ്റ്മോസ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍.