മോട്ടോറോളയുടെ ജനപ്രിയ സീരീസായ എഡ്ജ് ഫ്യൂഷൻറെ പുതിയ പതിപ്പ് എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറക്കി. 2024 മേയിൽ രാജ്യത്ത് അവതരിപ്പിച്ച മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്റെ പിൻഗാമിയായാണ് എഡ്ജ് 60 ഫ്യൂഷൻ എത്തിയിരിക്കുന്നത്. മിഡ് റേഞ്ച് ശ്രേണിയിൽ കടുത്ത മത്സരമാകും ഇനി നടക്കുക.
സവിശേഷതകൾ
മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ചിപ്സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ ആണുള്ളത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
6.7 ഇഞ്ച് ഓൾ-കർവ്ഡ് pOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 300Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, വാട്ടർ ടച്ച് 3.0, HDR10+ സപ്പോർട്ട് എന്നിവയുണ്ട്. ഡിസ്പ്ലേയിൽ കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ലഭിക്കുന്നു. 68W ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണുള്ളത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ പ്രധാന സവിശേഷതയാണ്.
50-മെഗാപിക്സൽ സോണി LYT700C പ്രൈമറി സെൻസർ, 13-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ എന്നിവയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ സെൻസറുണ്ട്. 4K വീഡിയോ റെക്കോർഡിങ്ങിനെ ഇത് പിന്തുണയ്ക്കും. ഫോട്ടോ എൻഹാൻസ്‌മെന്റ്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, മാജിക് ഇറേസർ തുടങ്ങിയ മോട്ടോ എഐ സവിശേഷതകളും ഉണ്ട്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, മോട്ടോ സെക്യുർ 3.0, സ്മാർട്ട് കണക്ട് 2.0, ഫാമിലി സ്‌പേസ് 3.0, മോട്ടോ ജെസ്റ്റേഴ്‌സ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്. 180 ഗ്രാം ആണ് ഭാരം.
വിലയും വേരിയന്റുകളും
8 ജിബി+256 ജിബി, 12 ജിബി + 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ എഡ്ജ് 60 ഫ്യൂഷൻ ലഭ്യമാണ്. 8 ജിബി+256 ജിബിക്ക് 22,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 24,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട്, മോട്ടോറോള ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി ഫോൺ സ്വന്തമാക്കാം. ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപന ആരംഭിക്കും. പാന്റോൺ ആമസോണൈറ്റ്, പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫൈർ എന്നീ കളർ ഓപ്ഷനുകളാണുള്ളത്.
Content Highlights: Motorola Edge 60 Fusion Launched India
Published: 03 Apr 2025, 12:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented