പുതിയ ഐപാഡുകളൊന്നും അവതരിപ്പിക്കപ്പെടാതെയാണ് 2023 കടന്നുപോയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു വര്‍ഷം ആപ്പിള്‍ ഐപാഡ് അപ്‌ഗ്രേഡുകള്‍ ഒന്നും അവതരിപ്പിക്കാതെ വിട്ടത്. ഇക്കാരണത്താല്‍ തന്നെ ഇത്തവണ വന്‍ മാറ്റങ്ങളോടെ ഐപാഡുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം പുതിയൊരു ഐപാഡ് മോഡല്‍ തന്നെ രംഗപ്രവേശം ചെയ്‌തേക്കും
ഇത്തവണ വലിയ പരിഷ്‌കാരങ്ങളാണ് ഐപാഡ് ശ്രേണിയില്‍ പ്രവചിക്കപ്പെടുന്നത്. വലിയ ഒഎല്‍ഇഡി സ്‌ക്രീന്‍, എം3 ചിപ്പ്, പുതിയ മാജിക്ക് കീബോര്‍ഡ് ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ഇത്തവണ ഐപാഡുകളില്‍ അവതരിപ്പിക്കുമെന്ന് ബ്ലൂംബെര്‍ഗ് വെബ്‌സൈറ്റിലെ ചീഫ് കറസ്‌പോണ്ടന്റായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നു.
ആപ്പിള്‍ ടാബ് ലെറ്റില്‍ ഒഎല്‍ഇഡി സ്‌ക്രീന്‍ അവതരിപ്പിക്കുന്നത് ഇത് ആദ്യമായാണ്. എല്‍സിഡി, മിനി എല്‍ഇഡി സ്‌ക്രീനുകളാണ് മുന്‍ പതിപ്പുകളില്‍ ഉപയോഗിച്ചിരുന്നത്. ഒഎല്‍ഇഡി സ്‌ക്രീന്‍ എത്തുന്നതോടെ ആപ്പിള്‍ ടാബ് ലെറ്റിന്റെ ഡിസ്‌പ്ലേയ്ക്ക് പഴയ പതിപ്പുകളേക്കാള്‍ കൂടുതല്‍ ബ്രൈറ്റ്‌നെസും മികച്ച നിറങ്ങളും ലഭിക്കും. 2024 മാര്‍ച്ചില്‍ പുതിയ ഐപാഡുകള്‍ പുറത്തിറക്കാനാണ് ആപ്പിളിന് പദ്ധതി.
2022 ലെ 10.9 ഇഞ്ച് ഡിസ്‌പ്ലേയില്‍ നിന്ന് മാറി ഐപാഡ് എയര്‍ 6 ല്‍ 12.9 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിച്ചേക്കും. 12.9 ഇഞ്ച് ഐപാഡ് പ്രോയുടെ ഡിസ്‌പ്ലേ വലിപ്പം 13 ഇഞ്ചായും വര്‍ധിച്ചേക്കും.
ആപ്പിള്‍ വികസിപ്പിച്ച ശക്തിയേറിയ എം3 ചിപ്പിന്റെ വരവായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഐപാഡുകളിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. വേഗമേറിയ സിപിയുവും ജിപിയുവും എം3 ചിപ്പ് വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട ബാറ്ററി ലൈഫും, ന്യൂറല്‍ എഞ്ചിന്‍ കഴിവുകളും ടാബുകള്‍ക്ക് ലഭിക്കും.
ഐപാഡ് പ്രോയ്ക്ക് ഒരു ലാപ്‌ടോപ്പിന്റെ പരിവേഷം നല്‍കും വിധമാവും പുതിയ മാജിക് കീബോര്‍ഡ്. അതും അലൂമനിയം ഫ്രെയിമില്‍ പ്രീമിയം ഡിസൈന്‍ ആയിരിക്കും ഇതിനെന്നും പറയപ്പെടുന്നുണ്ട്. ഇതോടൊപ്പം ഫൈന്റ് മൈ പിന്തുണയുള്ള പുതിയ ആപ്പിള്‍ പെന്‍സിലും അവതരിപ്പിച്ചേക്കും.
Content Highlights: Apple Ipad models, Ipad 2024, New Upgrades in Ipads
Published: 07 Feb 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented