കൊച്ചി: മികച്ച സ്റ്റോറേജുമായി സാൻഡിസ്‌ക് അൾട്രാ ഡ്യുവൽ ഡ്രൈവ് ഗോ യുഎസ്ബി ഡ്രൈവ് പുറത്തിറങ്ങി. ടൈപ്പ്-സി, യുഎസ്ബി-സി, യുഎസ്ബി-എ ഉപകരണങ്ങളിൽ വേഗതയേറിയ സ്റ്റോറേജ് സൗകര്യം നൽകുന്നതാണ് സാൻഡിസ്‌ക് അൾട്രാഡ്യുവൽ. 400എംബിപിഎസ് വരെയുള്ള വേഗതയും 2-3ടിബി വരെയുള്ള സംഭരണശേഷിയും നൽകുന്ന ഒരു 2-ഇൻ-1 ഫ്ളാഷ് ഡ്രൈവാണിത്.

To advertise here,

ഉപകരണത്തിന്റെ ലോക്കൽ സ്റ്റോറേജ് 2 മുതൽ 3 ടിബി വരെ വർധിപ്പിക്കാൻ സാധിക്കും. സ്ഥലം തികയാതെ വരുമെന്ന ആശങ്കയില്ലാതെ കൂടുതൽ ഫോട്ടോകളും വീഡിയോകളും ഫയലുകളും പകർത്താനും സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് ഉറപ്പുനൽകുന്നു. യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ പോർട്ടുകളുള്ള ഉപകരണങ്ങൾക്കിടയിൽ എളുപ്പത്തിൽ ഫയലുകൾ കൈമാറാൻ രൂപകല്പന ചെയ്ത ഒരു 2-ഇൻ-1 യുഎസ്ബി 3.2 ജെൻ 1 ഫ്ലാഷ് ഡ്രൈവാണ് സാൻഡിസ്‌ക് അൾട്രാ ഡ്യുവൽ ഡ്രൈവ് ഗോ യുഎസ്ബി ടൈപ്പ്-സി.

പ്രത്യേക അഡാപ്റ്ററുകളുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്‌ഫോണുകൾ, ടാബ്ലെറ്റുകൾ, മാക് ഒഎസ് ഉപകരണങ്ങൾ, വിൻഡോസ് പിസികൾ എന്നിവയുൾപ്പെടെയുള്ള അനുയോജ്യമായ ഉപകരണങ്ങളിലേക്ക് ഫോട്ടോകളും വീഡിയോകളും മറ്റ് ഫയലുകളും മാറ്റാനും ഉപയോഗിക്കാനും സഹായിക്കും.