ഭാരം കുറഞ്ഞ ടോര്‍പീഡോകള്‍, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകള്‍, നൂതന ഷാലോ-വാട്ടര്‍ സോണാറുകള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

തീരദേശ ജലമേഖലകളിലെ ആന്റി-സബ്മറൈൻ വാർഫെയർ (ASW) പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'മംഗ്രോൾ' യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW SWC) മൂന്നാമത്തേതാണിത്.
സമുദ്ര നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനവും, സമുദ്രത്തിലെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ നിർണായക ദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിന് കഴിയും. നൂതന മൈൻ-ലേയിങ് ശേഷിയും ഇതിനുണ്ട്. കപ്പലുകളുടെ സുരക്ഷാ- ഗിണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന നോർവീജിയൻ ഏജൻസിയായ Det Norske Veritas (DNV) -യുടെ ക്ലാസിഫിക്കേഷൻ ചട്ടങ്ങൾ അനുസരിച്ചാണ് 'മംഗ്രോൾ' രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്.
ഡീസൽ എൻജിൻ-വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപീഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകൾ, നൂതന ഷാലോ-വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ കടലിലൂടെയുള്ള ഭീഷണിൾ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിനെ സഹായിക്കും.
'മംഗ്രോൾ' ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നതോടെ രാജ്യത്തിന്റെ ഷാലോ-വാട്ടർ ആന്റി-സബ്മറൈൻ വാർഫെയർ ശേഷിക്ക് വലിയ മുന്നേറ്റം ലഭിക്കും. ഏകദേശം 80 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കപ്പൽ തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, നിർമ്മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയുടെ തെളിവാണ്.
ഗുജറാത്തിലെ സൂറത്തിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.
കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാഡിൽ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന കേന്ദ്രസർക്കാർ ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമാണിത്.
കൊച്ചിൻ ഷിപ്പ്‌യാഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്, 'മംഗ്രോൾ' കമാൻഡിങ് ഓഫീസർ (ഡിസിഗ്‌നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. ഷിപ്പ്‌യാഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ, കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ടന്റ് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവ ദുരൈ IOFS, CSL എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിങ്) ഷിറാസ് വി.പി. എന്നിവരടക്കം ഇന്ത്യൻ നാവികസേനയിലെയും CSL-ലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights: Mangrol is the third ASW SWC warship delivered to the Indian Navy., Built indigenously by Cochin Shipyard with around 80% indigenous content., Equipped with advanced shallow-water sonars, torpedoes, and ASW rockets., Designed for coastal surveillance, search and rescue, and anti-submarine warfare.
Published: 22 Aug 2026, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented