
ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആഗോളതലത്തിൽ വൻശ്രദ്ധ നേടുന്നു. 2025 മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ (ഓപ്പറേഷൻ സിന്ദൂർ) മിസൈൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് പുതിയ രാജ്യങ്ങളെ ബ്രഹ്മോസിലേക്ക് ആകർഷിക്കുന്നത്. ഈ പോരാട്ടത്തിൽ ഇന്ത്യ പ്രയോഗിച്ച 15-19 ബ്രഹ്മോസ് യൂണിറ്റുകളിൽ ഒന്നുപോലും തടയാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല എന്നത് മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും തെളിയിക്കുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ ബേസ് പോലുള്ള ലക്ഷ്യങ്ങളിൽ ബ്രഹ്മോസ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇന്ത്യയുടെ പക്കൽ കരയിൽനിന്നും കടലിൽനിന്നും അന്തരീക്ഷത്തിൽനിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലുകളുണ്ട്.
ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് (Mach 3) ബ്രഹ്മോസ് സഞ്ചരിക്കുന്നത്. ലിക്വിഡ്-ഫ്യൂവൽ റാംജെറ്റ് എൻജിൻ ഉപയോഗിക്കുന്ന ഈ മിസൈലിന് റഡാറുകളിൽനിന്ന് ഒളിഞ്ഞുമാറി പറക്കാനുള്ള കഴിവും ഉണ്ട്.
ഇന്ത്യയിൽനിന്ന് ആദ്യമായി മിസൈൽ വാങ്ങിയ രാജ്യം ഫിലിപ്പീൻസാണ്. തീരദേശ പ്രതിരോധത്തിനായി ഏകദേശം 37.5 കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങൾ ഫിലിപ്പീൻസിന് ഇതിനകം തന്നെ ഇന്ത്യ കൈമാറിക്കഴിഞ്ഞു. ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഉറപ്പിച്ച മറ്റൊരു രാജ്യം ഇൻഡൊനീഷ്യയാണ്. ഇന്ത്യയും ഇൻഡൊനീഷ്യയും തമ്മിൽ കരാർ ഒപ്പിടാനുള്ള അന്തിമ ചർച്ചകളിലാണ്. ഇൻഡൊനീഷ്യയ്ക്ക് പുറമെ വിയറ്റ്നാമും ഇന്ത്യയുമായി മിസൈൽ ഇടപാടിനുള്ള ചർച്ചകളിലാണ്. 70 കോടി ഡോളറിന്റെ ഇടപാടാകും വിയറ്റ്നാമുമായി ഉണ്ടാകുക.
മലേഷ്യ തങ്ങളുടെ പക്കലുള്ള സുഖോയ് 30 എംകെഎം (Su-30MKM) യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളും ബ്രസീൽ, ചിലി, അർജന്റീന തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനുള്ള ചർച്ചകളിലാണ്
മിസൈലിന്റെ പരിധി 290 കിലോ മീറ്ററിൽനിന്നു 450 കിലോ മീറ്ററായും 800 കിലോ മീറ്ററായും ഉയർത്താനുള്ള പരീക്ഷണങ്ങൾ ഇന്ത്യ തുടരുകയാണ്. നാഗ്പൂരിലെ ബ്രഹ്മോസ് ഏറോസ്പേസ് കേന്ദ്രത്തിൽ പ്രതിവർഷം നൂറിലധികം മിസൈലുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രഹ്മോസ് ഇടപാടിലുടെ മാത്രം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ വരുമാനം നേടാനാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. കൂടാതെ, ബ്രഹ്മോസ്-II ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണങ്ങൾ 2026-27 കാലയളവിൽ നടക്കുമെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു
Content Highlights: Proven combat effectiveness in recent operations with high precision., Mach 3 speed and stealth capabilities make it difficult to intercept., Major export deals signed with Philippines, with Indonesia and Vietnam in talks., Expanding range capabilities from 290km to 800km., Strategic economic growth target of $5 billion through missile exports.
Published: 12 Mar 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented