ന്യൂഡൽഹി: യുദ്ധരംഗത്ത് പരീക്ഷിച്ച് വിജയിച്ച ജാവലിൻ ആന്റി ടാങ്ക് മിസൈൽ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യ. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിൽ ഇതൊരു പ്രധാന മുന്നേറ്റമായിരിക്കുമെന്നും സംയുക്ത ഉൽപ്പാദനത്തിനുള്ള (co-production) സാധ്യതകൾക്ക് ഇത് വഴിതുറക്കുമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, വ്യവസായ സഹകരണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യ-യുഎസ് ബന്ധം 'റെക്കോർഡ് തലത്തിലാണെന്ന്‌' എന്ന് ഗോർ അഭിപ്രായപ്പെട്ടു. കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം ഒരു മിസൈൽ വാങ്ങൽ മാത്രമല്ല. ഇത് യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിലെ ഒരു വലിയ മുന്നേറ്റത്തെ കൂടി അടയാളപ്പെടുത്തുന്നു.

ഇത് രാജ്യത്തിനെതിരായ കവചിത ഭീഷണികൾക്കെതിരെ തന്ത്രപരമായ മേധാവിത്വം നൽകുന്നു, കൂടാതെ സംയുക്ത ഉൽപ്പാദനത്തിനുള്ള അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു.

ശത്രുക്കളുടെ ഭീഷണികളെ കൃത്യമായി ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്ത, യു.എസ്. നിർമ്മിതവും ഒരാൾക്ക് കൊണ്ടുനടക്കാവുന്നതും (man-portable) ലക്ഷ്യം നിശ്ചയിച്ച് തൊടുത്തുവിട്ടാൽ സ്വയം ലക്ഷ്യത്തിലേക്ക് കുതിക്കുന്നതുമായ (fire-and-forget) ആന്റി ടാങ്ക് മിസൈലാണിത്.

പെട്ടെന്നുള്ള ആക്രമണത്തിലൂടെയും വേഗത്തിൽ സ്ഥാനം മാറുന്നതിലൂടെയും സൈനികർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇതിനു സാധിക്കും. കൂടാതെ, ഏത് തരത്തിലുള്ള ഭൂപ്രകൃതിയിലും ഉപയോഗിക്കാമെന്ന  സവിശേഷത ഇന്ത്യയെ സംബന്ധിച്ചടത്തോളം പ്രധാനമാണ്.