
കെയ്റോ: ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ത്തിളക്കത്തോടെ ഇന്ത്യ. ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലമെഡലുകളും സ്വന്തമാക്കി. ഒളിമ്പ്യന്‍ ഇളവേണില്‍ വളരിവന്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരമായ രവീന്ദര്‍ സിങ് സ്വര്‍ണം നേടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇളവേണില്‍ വെങ്കലം നേടിയത്. 232 സ്കോര്‍ നേടിയ താരം മൂന്നാമതായപ്പോള്‍ 255 സ്കോറുമായി ദക്ഷിണ കൊറിയന്‍ താരം ബാന്‍ ഹിയോജിന് സ്വര്‍ണവും 254 സ്കോറുമായി ചൈനയുടെ വാങ് സിഫെയ് വെള്ളിയും നേടി. ഇളവേണിലും, മേഘന, ശ്രേയ അഗര്‍വാള്‍ എന്നിവരടങ്ങുന്ന സംഘം ടീമിനത്തില്‍ വെങ്കലം നേടി.
അതേസമയം രവീന്ദര്‍ സിങ് പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ സ്വര്‍ണം കരസ്ഥമാക്കി. 569 പോയന്റോടെയാണ് നേട്ടം. ടീമിനത്തില്‍ രവീന്ദറും കമല്‍ജിത്തും യോഗേഷ് കുമാറും അടങ്ങുന്ന സംഘം വെള്ളി നേടി.
Content Highlights: Ravinder Wins Gold In 50m Pistol, Elavenil Valarivan Bronze In 10m Air Rifle At ISSF World Championships
Published: 08 Nov 2025, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented