സാന്‍ ഫ്രാന്‍സിസ്‌കോ: ടെന്നീസിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. താന്‍ വിരമിച്ചിട്ടില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ തന്റെ നിക്ഷേപ കമ്പനിയായ സെറീന വെഞ്ച്വേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ താരം പറഞ്ഞു.

To advertise here,

''ഞാന്‍ വിരമിച്ചിട്ടില്ല. തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് വരാം. അവിടെ എനിക്കൊരു കോര്‍ട്ട് ഉണ്ട്'' - വാര്‍ത്താ സമ്മേളനത്തിനിടെ സെറീന പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് വോഗിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കഴിഞ്ഞ യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം സെറീനയായി. ടൂര്‍ണമെന്റിലെ ഓരോ മത്സരത്തിലും കാണികള്‍ നിറഞ്ഞ കൈയടികളോടെയാണ് സെറീനയെ വരവേറ്റിരുന്നത്. പിന്നാലെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിനു പിന്നാലെ വമ്പന്‍ യാത്രയയപ്പ് തന്നെയാണ് താരത്തിന് ടെന്നീസ് ലോകം ഒന്നടങ്കം സമ്മാനിച്ചത്.

എന്നാല്‍ താന്‍ ഇപ്പോഴും വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് സെറീന ഇപ്പോള്‍ പറയുന്നത്.