പാരീസ്: ഫ്രഞ്ച് ഓപ്പണിനിടെ ദേഷ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞ റൊമേനിയന്‍ താരം ഐറിന കമേലിയ വിവാദത്തില്‍. വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ എകടെറീന അലക്‌സാന്‍ഡ്രോവയുമായുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. 

To advertise here,

മത്സരത്തിന്റെ രണ്ടാം സെറ്റില്‍ പോയന്റ് നഷ്ടപ്പെട്ട ഐറിന ദേഷ്യം പൂണ്ട് റാക്കറ്റ് നിലത്തിട്ടു. നിലത്ത് കുത്തിയുയര്‍ന്ന റാക്കറ്റ് ഗാലറിലിരുന്ന കുട്ടിയുടെ മുഖത്തിടിച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. 

റാക്കറ്റ് കുട്ടിയുടെ മുഖത്ത് കൊണ്ടെന്നറിഞ്ഞ ഐറിന പെട്ടെന്നുതന്നെ ക്ഷമാപണം നടത്തി. ' എന്റെ കരിയറിലെ ഏറ്റവും മോശമായ നിമിഷമാണിത്. എനിക്ക് ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഏവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു'- മത്സരശേഷം ഐറിന പറഞ്ഞു. 

മത്സരത്തില്‍ ഐറിന വിജയം നേടി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം വിജയം നേടിയത്. സ്‌കോര്‍: 6-7, 6-3, 6-4.