ഒന്നാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിനായി യുദ്ധവിമാനങ്ങള്‍ പറത്തിയ വ്യക്തിയാണ് യൂജീന്‍ അഡ്രിയന്‍ റോളണ്ട് ജോര്‍ജസ് ഗാരോസ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അയാളൊരു ടെന്നീസ് റാക്കറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല. എങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും ഇദ്ദേഹവും തമ്മിലൊരു ബന്ധമുണ്ട്. ഈ വൈമാനികനോടുള്ള ആദരസൂചകമായാണ് ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ക്ക് അരങ്ങാകുന്ന സ്റ്റേഡിയത്തിന് റോളണ്ട് ഗാരോസ് എന്ന പേര് നല്‍കിയത്. എന്നെങ്കിലും അതൊന്ന് മാറ്റാന്‍ ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ പകരം ഒരു പേരെ അവര്‍ക്കു മുന്നിലുണ്ടാകൂ, റാഫേല്‍ നദാലിന്റെ, കളിമണ്‍ കോര്‍ട്ടിലെ ആ ഇതിഹാസ താരത്തിന്റെ.
കുഞ്ഞു റാഫയുടെ കൈയില്‍ മൂന്നാം വയസില്‍ ആദ്യമായി ഒരു റാക്കറ്റ് വെച്ചുകൊടുക്കുന്നത് അമ്മാവനായ ടോണി നദാലാണ്. പക്ഷേ മറ്റൊരു അമ്മാവനും മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരവുമായിരുന്ന മിഗ്വെല്‍ ഏയ്ഞ്ചല്‍ നദാലിനോടായിരുന്നു റാഫയ്ക്ക് പ്രിയം. ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്ന, സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ സ്‌നേഹിച്ചിരുന്ന, ബ്രസീലുകാരന്‍ റൊണാള്‍ഡോയെ ആരാധിച്ചിരുന്ന ആ 10 വയസുകാരന്‍ മനസില്ലാമനസോടെയാണ് പിന്നീട് ടെന്നീസില്‍ ആത്മാവര്‍പ്പിച്ചത്.
2001-ല്‍ തന്റെ 14-ാമത്തെ വയസില്‍ ആ നീളന്‍ മുടിക്കാരന്‍ പ്രൊഫഷണല്‍ ടെന്നീസിലേക്ക് കാലെടുത്തുവെച്ചു. നാലു വര്‍ഷത്തിനുള്ളില്‍, ടെന്നീസിലെ ഭാവി സൂപ്പര്‍ താരമെന്ന് പേരെടുത്ത റോജര്‍ ഫെഡറര്‍ക്ക് ഒത്ത എതിരാളിയായി വളര്‍ന്നു. 2005-ല്‍ പാരീസിലെ കളിമണ്‍ കോര്‍ട്ടില്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം. അവിടെ പിന്നീട് അയാള്‍ക്ക് ഒരു എതിരാളിയുണ്ടായിരുന്നില്ല. കരിയറിലെ 22 ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ 14-ഉം പാരീസില്‍. 92 സിംഗിള്‍സ് കിരീടങ്ങളില്‍ 63-ഉം കളിമണ്‍ കോര്‍ട്ടില്‍. റോളണ്ട് ഗാരോസിലെ മണ്‍തരികള്‍ പോലും അയാളെ സ്‌നേഹിച്ചിരുന്നിരിക്കണം.
In Shorts: From a childhood fascination with football to becoming a tennis legend, Rafael Nadal`s journey is one of passion and dominance, particularly at the French Open. Learn about his iconic career, his impact on the sport, and his retirement.
Content Highlights: From a childhood fascination with football to becoming a tennis legend, Rafael Nadal`s journey
Published: 11 Oct 2024, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented