ഫിബ വേൾഡ് കപ്പ് ബാസ്ക്കറ്റ്ബോൾ ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ പുരുഷ  ടീമിന്റെ ഡെലിഗേഷൻ ഹെഡായി കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റ് പിജെ സണ്ണി  നാമനിർദേശം ചെയ്യപ്പെട്ടു. ദോഹ ലുസൈൽ മൾട്ടിപർപ്പസ് ഹാളിലാണ് ടൂർണമെന്റ്.

To advertise here,

ഫെബ്രുവരി 28-ന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈ ഇന്ത്യൻ ബാങ്കിലുള്ള പ്രണവ് പ്രിൻസാണ് ടീമിലെ ഏക മലയാളി.

ഇന്ത്യൻ ടീം: അരവിന്ദ് സിംഗ്, തുഷാൽ സിംഗ്, കൻവർ ഗുർബാസ് സിംഗ് സന്ധു, സഹിജ് പ്രതാപ് സിംഗ് സെഖോൺ, പ്രിൻസ്പാൽ സിംഗ് (ഇന്ത്യൻ റെയിൽവേസ്), അരവിന്ദ് കുമാർ മുത്തു കൃഷ്ണൻ, മുയിൻ ബെഖ് ഹഫീസ്, പ്രണവ് പ്രിൻസ് (തമിഴ്നാട്), പ്രത്യാംഷു തോമർ, അരവിന്ദ് അറുമുഖം, ആരോൺ മൈക്കൽ മൊണ്ടീറോ (കർണാടക) ഹർഷ് ദാഗർ (യുപി) കോച്ച് സ്കോട്ട് വില്യം ഫ്ലെമ്മിംഗ് (യുഎസ്എ) അസിസ്റ്റന്റ് കോച്ച് ആർഎൽ പ്രസാദ്, സംഭാജി കദം ഫിസിയോ ശിവ ഷൺമുഖ സിംഗ് വീരപാണ്ടി മാനേജർ സാഹിജ് റഹ്മാൻ.