മിലാൻ: വമ്പന്മാരെ മറികടന്ന് ആൽപൈൻ-മെഴ്‌സിഡസിന്റെ പിയറി ഗാസ്‌ലിക്ക് ഫോർമുലവൺ ഇറ്റാലിയൻ ഗ്രാൻപ്രീയിൽ പോൾ പൊസിഷൻ. മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസ്സലിന്റെ കനത്ത വെല്ലുവിളി മാറികടന്നാണ് ഫ്രഞ്ചുകാരനായഗാസ്‌ലി കരിയറിലെ ആദ്യ പോൾപൊസിഷൻ നേടിയത്.

To advertise here,

ഞായറാഴ്ച നടക്കുന്ന റേസിൽഗാസ്‌ലി ഒന്നാം ഗ്രിഡിൽ മത്സരിക്കും. മൂന്നാം യോഗ്യതാമത്സരത്തിലാണ് ആൽപൈൻ ഡ്രൈവർ വേഗമേറിയ ലാപ്പ് കണ്ടെത്തിയത്. ഇറ്റാലിയൻ ഗ്രാൻപ്രീയിൽ നേരത്തേ കിരീടം നേടിയ ചരിത്രംകൂടിഗാസ്‌ലിക്കുണ്ട്. 2020-ലാണ് കപ്പിൽ മുത്തമിട്ടത്. കരിയറിലെ ഏക ഗ്രാൻപ്രീ വിജയംകൂടിയായിരുന്നു അത്. 2017-ൽ മലേഷ്യൻ ഗ്രാൻപ്രീയിലൂടെ അരങ്ങേറിയ 30-കാരൻ അഞ്ച് പോഡിയം നേടിയിട്ടുണ്ട്.

മത്സരം ഇന്ത്യൻ സമയം വൈകീട്ട് 6.30.
സംപ്രഷണം F1TV Proയിലും ഫാൻ കോഡ് ആപ്പിലും.