നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിങ്ങിൽ സ്വർണം നേടിയതിന് പിന്നാലെ പുരുഷന്മാരുടെ ടി47 ലോങ് ജംപിലും ഇന്ത്യ സ്വർണം നേടി. നിഷാദ് കുമാറാണ് സ്വർണം നേടിയത്. 7.11 മീറ്റർ ദൂരം കണ്ടെത്തിയാണ് നിഷാദിന്റെ സ്വർണനേട്ടം.
മൂന്നാം ശ്രമത്തിലാണ് നിഷാദ് 7.11 മീറ്റർ ജൂരം കണ്ടെത്തിയത്. ഉസ്‌ബെക്കിസ്ഥാന്റെ ഖസനോവ് ഒമദ്‌ബെക് വെള്ളിയും ശ്രീലങ്കയുടെ യൂസൂഫ് സൽമാൻ വെങ്കലവും നേടി. ഖസനോവ് 6.88 മീറ്ററും യൂസൂഫ് 6.40 മീറ്ററും ചാടി.
നേരത്തേ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എച്ച്എച്ച് വണ്ണിൽ ഇന്ത്യ സ്വർണവും വെള്ളിയും നേടിയിരുന്നു. മോന അഗർവാൾ സ്വർണം നേടിയപ്പോൾ അവനി ലേഖാര വെള്ളി സ്വന്തമാക്കി.ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിങ് ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത്. 250 പോയിന്റോടെയാണ് മോനയുടെ സ്വർണം. അവനി 249.6 പോയിന്റ് നേടി. വെങ്കലം ദക്ഷിണ കൊറിയയുടെ ലീ യുന്റിക്കാണ്.
Content Highlights: Nishad Kumar won gold in the men's T47 long jump with a distance of 7.11 meters.
Published: 19 Oct 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented