
ടോക്യോ: ഫോര്‍മുല വണ്‍ കിരീടം നിലനിര്‍ത്തി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പന്‍. ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് വെസ്തപ്പന്‍ കാറോട്ടമത്സരത്തിലെ വേഗരാജാവായി വീണ്ടും മാറിയത്. കഴിഞ്ഞ സീസണിലും വെസ്തപ്പന്‍ തന്നെയാണ് കിരീടം നേടിയത്.
113 പോയന്റ് ലീഡുമായാണ് സീസണിലെ നാല് റേസുകള്‍ ബാക്കിനില്‍ക്കേ വെസ്തപ്പന്‍ കിരീടം നേടിയത്. മൈക്കിള്‍ ഷൂമാക്കറിനും സെബാസ്റ്റ്യന്‍ വെറ്റലിനും ശേഷം നാല് റേസുകള്‍ ബാക്കിനില്‍ക്കേ കിരീടം ചൂടുന്ന ഏക ഡ്രൈവറാണ് വെസ്തപ്പന്‍. സാക്ഷാല്‍ ലൂയി ഹാമില്‍ട്ടണ് പോലും ഈ റെക്കോഡ് നേടാനായിട്ടില്ല.
ജാപ്പനീസ് ഗ്രാന്‍ഡ്പ്രീയില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരസ് രണ്ടാമതും ഫെരാരിയുടെ ചാള്‍സ് ലെക്‌റെക് മൂന്നാമതും ഫിനിഷ് ചെയ്തു.
2022 സീസണില്‍ ഇതുവരെ നടന്ന 18 റേസുകളില്‍ 12-ലും വെസ്തപ്പന്‍ തന്നെയാണ് വിജയിച്ചത്. ഇതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി താരം കിരീടം നേടുകയായിരുന്നു.
Content Highlights: max verstappen, formula one, formula one 2022 champion, formula one car racing, f1 champion
Published: 09 Oct 2022, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented