
മനാമ: ഫോർമുല വണ്ണിൽ ബഹ്‌റൈൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെസ്റ്റാപ്പന് പോൾ പൊസിഷൻ. ഈ സീസണിൽ വെസ്റ്റാപ്പന്റെ ആദ്യ പോൾ പൊസിഷനാണിത്.
യോഗ്യതാ മത്സരത്തിൽ ഫെരാരിയുടെ ലൂയി ഹാമിൽട്ടണെയും റെഡ് ബുള്ളിന്റെ ഐസാക്ക് ഹാഡ്ജാറിനേയും പിന്തള്ളിയാണ് ഒന്നാമതെത്തിയത്. നിലവിൽ വെസ്റ്റാപ്പൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ സീസണിലെ ഒരൊറ്റ ഗ്രാൻപ്രീ പോലും വിജയിക്കാനായിട്ടില്ല.
എട്ട് ഗ്രാൻപ്രീ വിജയിച്ച് 302 പോയിന്റോടെ മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലിയാണ് ഒന്നാമത്. മെഴ്‌സിഡസിന്റെ ജോർജ് റസ്സൽ രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തുമുണ്ട്. ബഹ്‌റൈൻ ഗ്രാൻപ്രീ ഞായാറാഴ്ച ഉച്ചയ്ക്ക് നടക്കും.
Content Highlights: Max Verstappen secures his first pole position of the season at the Bahrain Grand Prix., He outperformed Lewis Hamilton and Isack Hadjar in the qualifying session., Kimi Antonelli leads the championship points table with 302 points., The Bahrain Grand Prix race is scheduled for Sunday afternoon.
Published: 04 Oct 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented