നഗോയ: ഏഷ്യൻ ഗെയിംസിൽ 20-ാം സ്വർണവുമായി ഇന്ത്യ. പുരുഷൻമാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ സെഹ്‌റാവത് സ്വർണം നേടി. ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ മലർത്തിയടിച്ചാണ് സെഹ്‌റാവത് സ്വർണം സമ്മാനിച്ചത്.
11-7നായിരുന്നു അമന്റെ വിജയം. ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാം മെഡലാണിത്. 2022-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ അമൻ വെങ്കലം നേടിയിരുന്നു.
അതേസമയം വനിതകളുടെ 53 കി.ഗ്രാം വിഭാഗത്തിൽ ആന്റിം പംഗൽ വെള്ളിയിലൊതുങ്ങി. ഫൈനലിൽ ജപ്പാന്റെ മുൻ ലോക ചാമ്പ്യൻ മോയെ കിയൂക്കയോട് തോൽക്കുകയായിരുന്നു. 9-1നായിരുന്നു തോൽവി.
ഈ ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇതോടെ ഇന്ത്യ ആറ് മെഡലുകൾ നേടി. നേരത്തെ ഫ്രീസ്റ്റൈൽ 65 കി.ഗ്രാം വിഭാഗത്തിൽ സുജീത് സ്വർണവും ഗ്രീക്കോ റോമൻ 97 കി.ഗ്രാം വിഭാഗത്തിൽ നിതേഷ് വെള്ളിയും നേടിയിരുന്നു. ഫ്രീസ്റ്റൈൽ 97 കി.ഗ്രാം വിഭാദത്തിൽ ദീപക് പുനിയയും ഗ്രീക്കോ റോമൻ 87 കി.ഗ്രാമിൽ സുനിൽ കുമാറും വെങ്കലവും നേടി.
Content Highlights: Aman Sehrawat won the gold medal in the men's 57kg freestyle wrestling at the Asian Games., He defeated the world champion Han Chong Song of North Korea with a score of 11-7., This marks India's 20th gold medal and 5th wrestling medal at the current Asian Games.
Published: 03 Oct 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented