
കണ്ണൂർ: ബിനീഷ് കോടിയേരിയുടെ പേരിലുണ്ടായിരുന്ന കേസും എക്സാലോജിക് കേസും രണ്ടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. തനിക്കെതിരേ കേസുകൾ വന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ കവചമാക്കിയില്ലെന്ന ബിനീഷ് കോടിയേരിയുടെ പരാമർശത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
എക്സാലോജിക് കേസിൽ തുടക്കംമുതൽ പിണറായി വിജയനെ ഉൾപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ. റിപ്പോർട്ട്. കേരളത്തിലെ പ്രമുഖ ഭരണകക്ഷിനേതാവിന്റെ മകളാണെന്നാണ് അതിൽ പറഞ്ഞത്. അങ്ങനെയൊരു പരാമർശം റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതില്ല. അതുകൊണ്ടാണ് ഇത് പിണറായി വിജയനെയും സി.പി.എമ്മിനെയും വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പറഞ്ഞത്.
സി.പി.എം. നേതാക്കളെ വേട്ടയാടാനുള്ള കേസായാണ് എക്സാലോജിക് കേസിനെ ഉപയോഗിച്ചത്. അതുകൊണ്ടാണ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പറഞ്ഞത്. ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരായി ഒരു റിപ്പോർട്ടും ഉണ്ടായിരുന്നില്ല. ബിനീഷ് വ്യക്തിപരമായി നേരിടുമെന്ന് അതുകൊണ്ടാണ് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി പറഞ്ഞത്.
ബിനീഷ് വ്യക്തിപരമായി നേരിട്ട് ഊതിക്കാച്ചിയ തങ്കത്തിന്റെ പത്തരമാറ്റ് തിളക്കത്തോടെ നിരപരാധിയായി പുറത്തുവന്നു. എക്സാലോജിക് കേസ് സി.പി.എമ്മിനെയും നേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള രാഷ്ട്രീയപ്രേരിതമായ കേസാണ്. അതിനെയും നിയമപരമായി നേരിടും. ലാവ്‌ലിൻ കേസുപോലെ കുറ്റപത്രംപോലും സമർപ്പിക്കാൻ കഴിയാത്തവിധത്തിലാവുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും ജയരാജൻ പറഞ്ഞു.
മലപ്പുറം ജില്ലയെക്കുറിച്ചോ വർഗീയവാദികളെക്കുറിച്ചോ വ്യക്തതയില്ലായ്മയില്ല. പാർട്ടിയുെട നിലപാട് സുവ്യക്തമാണ്. ആരും അതിൽനിന്ന് വ്യത്യസ്തമായ നിലപാട് പറയാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു.
Content Highlights: CPM state secretariat member MV Jayarajan distinguished between Binesh Kodiyeri's case and the Exalogic controversy, claiming the latter is a politically motivated witch-hunt.
Published: 05 Oct 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented