പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇഗ സ്വിയാടെക്. 2023 ഫ്രഞ്ച് ഓപ്പണിലെ വനിതാ സിംഗിള്‍സ് കിരീടത്തില്‍ ഇഗ സ്വിയാടെക് മുത്തമിട്ടു. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ പരാജയപ്പെടുത്തിയാണ് ഇഗ കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 6-2, 5-7, 6-4
കലാശപ്പോരിലെ ആദ്യ സെറ്റില്‍ ആധികാരിക പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഇഗയുടേത്. ആദ്യ സെറ്റ് 6-2 ന് ഇഗ അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ കരോളിന മുക്കോവോ തിരിച്ചടിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 3-0 ന് ഇഗ മുന്നിട്ടുനിന്നെങ്കിലും കരോളിന ശക്തമായി തിരിച്ചുവന്നു. സ്കോര്‍ 3-3 ആക്കി. സ്കോര്‍ 5-5ല്‍ നില്‍ക്കേ സര്‍വ്വ് ബ്രേക്ക് ചെയ്ത് മുന്നേറിയ കരോളിന 7-5 ന് സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനാണ് റോളണ്ട് ഗാരോസ് വേദിയായത്. തുടക്കത്തില്‍ 2-0 ന് മുക്കോവോ മുന്നിട്ടുനിന്നെങ്കിലും ഇഗ വിട്ടുകൊടുത്തില്ല. സര്‍വ്വ് ബ്രേക്ക് ചെയ്ത് പോളണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് തന്റെ പരിചയസമ്പത്ത് മുതലെടുത്ത് ഇഗ റാക്കറ്റേന്തിയതോടെ കരോളിനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 6-4 ന് മൂന്നാം സെറ്റും മത്സരവും ഇഗ സ്വന്തമാക്കി.
ഇഗ സ്വിയാടെക്കിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2022 യുഎസ് ഓപ്പണിലും ഇഗ വിജയിച്ചിരുന്നു.
Content Highlights: Iga Swiatek beats Karolina Muchova to win French Open women’s final 2023
Published: 10 Jun 2023, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented