പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയാണ് സംഘാടകര്‍ ഇത്തവണ കൊണ്ടുവരുന്നത്. ഈ മാസം അവസാനമാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. 

To advertise here,

ആകെ സമ്മാനത്തുക 56.4 മില്യണ്‍ യു.എസ് ഡോളറായി (ഏകദേശം 464 കോടി രൂപ) വര്‍ധിപ്പിച്ചു. സിംഗിള്‍സ് കിരീടം നേടുന്നവര്‍ക്ക് 2.3 മില്യണ്‍ യൂറോയാണ് സമ്മാനം. ഇത് ഏകദേശം 21 കോടി രൂപയുടെ അടുത്ത് വരും. സിംഗിള്‍സ് മത്സരജേതാക്കളുടെ സമ്മാനത്തുക 9.1 ശതമാനമാണ് വര്‍ധിപ്പിച്ചത്. 

ഡബിള്‍സ് മത്സരജേതാക്കള്‍ക്ക് നാല് ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സിംഗിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്ന താരങ്ങള്‍ക്കുള്ള സമ്മാനത്തുകയില്‍ 13 ശതമാനം വര്‍ധനവുണ്ട്. ഈ മാസം 28 മുതല്‍ ജൂണ്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പുരുഷ സിംഗിള്‍സില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലും വനിത സിംഗിള്‍സില്‍ ഇഗ സ്വിയാടെക്കുമാണ് കിരീടം നേടിയത്.