പാരീസ്: വിരമിക്കല്‍ പ്രഖ്യാപനവുമായി ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറെ. പാരീസ് ഒളിമ്പിക്സിനായി എത്തിയ മറെ ഇത്തവണത്തെ ഒളിമ്പിക്സ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് എക്സില്‍ കുറിച്ചു.
തന്റെ അഞ്ചാം ഒളിമ്പിക്സിനായി എത്തിയ 37-കാരനായ മറെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കും.
2008-ലെ ബെയ്ജിങ് ഒളിമ്പിക്സായിരുന്നു മറെയുടെ ആദ്യ ഒളിമ്പിക് ടൂര്‍ണമെന്റ്. തൊട്ടടുത്ത ഒളിമ്പിക്സില്‍ (ലണ്ടന്‍) പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടിയ മറെ 2016-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. 2012-ല്‍ ഡബിള്‍സില്‍ വെള്ളിയും നേടി.
കരിയറില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് മറെ സ്വന്തമാക്കിയിട്ടുള്ളത്. 2013, 2016 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ മറെ 2012-ല്‍ യുഎസ് ഓപ്പണിലും ജേതാവായി. അഞ്ചു തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ച മറെയ്ക്ക് പക്ഷേ അഞ്ചു തവണയും നിരാശയായിരുന്നു ഫലം. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലുമെത്തി.
തുടര്‍ച്ചയായുണ്ടായ പരിക്കുകളാണ് കരിയറില്‍ മറെയ്ക്ക് തിരിച്ചടിയായത്. 2019-ല്‍ അരക്കെട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷം പിന്നീടൊരിക്കലും പഴയ ഫോമിലേക്ക് തിരിച്ചുവരാന്‍ താരത്തിനായിരുന്നില്ല.
Content Highlights: andy murray to retire from professional tennis after paris olympics
Published: 23 Jul 2024, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented