
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇത്തവണ കൗമാരക്കാരികളുടെ പോരാട്ടം. ബ്രിട്ടന്റെ 18-കാരി എമ്മ റാഡുകാനുവും കാനഡയുടെ 19-കാരി ലെയ്‌ല അനി ഫെര്‍ണാണ്ടസുമാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
സെമിയില്‍ ഗ്രീസിന്റെ 17-ാം സീഡ് മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മയുടെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 6-1, 6-4.
ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ യോഗ്യതാ റൗണ്ട് വഴി വന്ന് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ മുന്നേറ്റം.
ജയിച്ചാല്‍ 2004-ല്‍ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമാകും. 2004-ല്‍ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ വിജയിക്കുന്നത്.
വ്യാഴാഴ്ച ബെലാറസിന്റെ രണ്ടാം സീഡ് ആര്യന സബലെങ്കയെ പരാജയപ്പെടുത്തിയാണ് കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ലെയ്‌ല ആനി ഫെര്‍ണാണ്ടസ് യു.എസ് ഓപ്പണ്‍ ഫൈനലിന് ടിക്കറ്റെടുത്തത്. സ്‌കോര്‍: 7-6(3), 4-6, 6-4.
19-ാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് താരം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്.
Content Highlights: All-teenager final US Open women s singles Emma Raducanu to face Leylah Fernandez
Published: 10 Sept 2021, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented