
നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കി സുചിക തരിയാൽ. വനിതകളുടെ ട്രഡിഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് 36-കാരിയായ സുചിക ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് എംഎംഎ ഒരു മത്സര ഇനമായി ഉൾപ്പെടുത്തുന്നത്.
ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യൂറേഷ്യൻ മേഖലയിൽ 92-ാം റാങ്കുകാരിയായ മംഗോളിയയുടെ അൽതാൻചൈമെഗ് ബൈഗൽമാക്കെതിരെ 2-0 എന്ന സ്‌കോറിനാണ് സുചിക വിജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം കൃത്യമായ മേധാവിത്വം പുലർത്തിയ താരം തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ പോരാട്ടത്തിനിറങ്ങും.
സെമിയിൽ പരാജയപ്പെട്ടാലും ഇരു താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കുമെന്നതിനാൽ സുചികയുടെ ഈ ജയം ഇന്ത്യയുടെ മെഡൽ പട്ടികയിൽ ഒരു മെഡൽ കൂടി ഉറപ്പിച്ചു.
വിവിധ പോരാട്ട കായിക ഇനങ്ങളിൽ നീണ്ട പരിചയസമ്പത്തുള്ള താരമാണ് സുചിക തരിയാൽ. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിലും 2023-ലെ ഏഷ്യൻ ഗെയിംസിൽ കുരാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ച സുചിക, 2024-ൽ ജിയു-ജിത്സുവിൽ ലോക ചാമ്പ്യൻ പട്ടവും സ്വന്തമാക്കിയിരുന്നു. കായികരംഗത്ത് നിന്ന് താത്കാലികമായി വിട്ടുനിന്നശേഷം സുഹൃത്തുക്കളുടെ പ്രോത്സാഹനത്തെ തുടർന്നാണ് താരം എംഎംഎയിലേക്ക് ചുവടുവെക്കുന്നത്.
Content Highlights: Suchika Tariyal assured India of its first-ever medal in Mixed Martial Arts (MMA) at the Asian Games., She advanced to the semifinals in the women's traditional 60kg category in Aichi-Nagoya., Defeated Mongolia's Altanchimeg Baigalmaa 2-0 in the quarterfinals., Bronze medal is guaranteed even with a semifinal loss.
Published: 20 Sept 2026, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented