
കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ. കൊളംബോയിലെ പാനാദുരയിൽവെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64-കാരനായ വഴിയാത്രക്കാരൻ മരിച്ചത്. താരത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കുശാൽ മെൻഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ 2995 റൺസും ഏകദിനത്തിൽ 2167 റൺസും 25-കാരന്റെ അക്കൗണ്ടിലുണ്ട്. 26 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 484 റൺസും നേടി. കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ശ്രീലങ്കൻ ടീമിന്റെ ക്യാമ്പിൽ കുശാലമുണ്ടായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ലങ്കൻ പര്യടനം അടക്കമുള്ള മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഓരോ വർഷവും വാഹനാപകടങ്ങളിൽ ലങ്കയിൽ 3000-ത്തിൽ അധികം ആളുകളാണ് കൊല്ലപ്പെടുന്നത്. 2003-ൽ ലങ്കയുടെ മുൻ സ്പിൻ ബൗളർ കുശാൽ ലോകൗറാച്ചിയെ പോലീസ് വാഹനപകടക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ലോകൗറാച്ചിയുടെ കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിലായിരുന്നു ഇത്. തുടർന്ന് താരത്തെ നാല് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
Content Highlights: Sri Lanka's Kusal Mendis arrested following fatal car crash, Srilanka Cricket
Published: 05 Jul 2020, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented