ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാൻ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനൽ അന്വേഷണത്തിലെ ഉത്തർപ്രദേശ് പൊലീസിന്റെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. യു.പി. പൊലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും കോടതി വിമർശിച്ചു.
‘നിങ്ങളുടെ എല്ലാ കാര്യങ്ങളിലും എന്തൊക്കെയോ താല്പര്യങ്ങളുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും? യു.പി. പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കാൻ ആവശ്യപ്പെടുന്നതാണ് നല്ലത്. യു.പി. പൊലീസിനെ പിരിച്ചുവിടേണ്ടിവരും. ഈ അസംബന്ധങ്ങൾക്കെല്ലാം ഒരു അവസാനം ഉണ്ടാകേണ്ടതുണ്ട്.’- കോടതി പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർ പൊലീസിന് കൈമാറിയ പ്രതിയെ ഒഴിവാക്കി, 'അജ്ഞാതനായ' മോട്ടോർസൈക്കിൾ യാത്രികനെതിരെമാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ. പരാതിക്കാരി നൽകിയ ഹർജിയെത്തുടർന്നാണ് ഈ വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്.
Content Highlights: The Supreme Court expressed severe dissatisfaction with Uttar Pradesh Police over flawed investigation methods in a criminal case, warning that all state investigations could be handed over to the CBI.
Published: 30 Sept 2026, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented