ലഖ്‌നൗ: ലെജന്‍ഡ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സന്റെ മുറിയില്‍ പാമ്പ്. ലഖ്‌നൗവില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പാമ്പ് കയറിയത് ജോണ്‍സണ്‍ തന്നെയാണ് എല്ലാവരേയും അറിയിച്ചത്. പാമ്പിന്റെ ചിത്രമടക്കം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
'ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്ന്' ചോദിച്ചാണ് ജോണ്‍സണ്‍ പാമ്പിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഹോട്ടല്‍ മുറിയിലെ വാതിലിലാണ് പാമ്പിനെ കണ്ടെത്തിയതെന്നും താരം കുറിച്ചു.
ലെജന്‍ഡ് ക്രിക്കറ്റ് ലീഗിനായി മുന്‍ താരങ്ങളില്‍ പലരും ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ജാക്ക് കാലിസ് നയിക്കുന്ന ഇന്ത്യ ക്യാപ്പിറ്റല്‍സിന് വേണ്ടിയാണ് ജോണ്‍സണ്‍ കളിക്കുന്നത്.
ഓസ്‌ട്രേലിയക്കായി 73 ടെസ്റ്റ് മത്സരങ്ങളും 153 ഏകദിനങ്ങളും 30 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ളയാളാണ് 40-കാരനായ ജോണ്‍സണ്‍.
Content Highlights: Snake Enters Mitchell Johnson s sHotel Room In Lucknow
Published: 20 Sept 2022, 05:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented