മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ഛലും വിവാഹിതരായേക്കുമെന്ന് അഭ്യൂഹം. ഇരുവരുടെയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള വീഡിയോ പുറത്തുവന്നതോടെയാണ് സ്മൃതി മന്ദാനയും പലാഷ് മുച്ഛലും വീണ്ടും ഒന്നിച്ചെന്നും വിവാഹം ഉണ്ടായേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളിൽ ശക്തമായത്.

To advertise here,

സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയും പലാഷിന്റെ സഹോദരിയും ഇവരുടെ ഭർത്താവും ഒരുമിച്ചുള്ള വീഡിയോയാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. മുംബൈയിലെ ഒരു റസ്റ്ററന്റിന് മുന്നിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്ന് പറയുന്നത്. വീഡിയോയിൽ പലാഷിന്റെ സഹോദരി ശ്രീനിവാസ് മന്ദാനയുടെ കാൽതൊട്ട് വന്ദിക്കുന്നതും കാണാം.

ഇരുകുടുംബങ്ങളും ചർച്ചചെയ്ത് രമ്യതയിലെത്തിയെന്നും ഉടൻ തന്നെ സ്മൃതി മന്ദാനയുടെയും പലാഷിന്റെയും വിവാഹമുണ്ടാകുമെന്നുമാണ് ഈ വീഡിയോ അടിസ്ഥാനമാക്കി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹം. അതേസമയം, നിലവിൽ പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളാണെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷും തമ്മിൽ നിശ്ചയിച്ചിരുന്ന വിവാഹം അവസാനനിമിഷമാണ് മാറ്റിവെച്ചത്. ഇതുവലിയ ചർച്ചയാവുകയുംചെയ്തു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്‌നം കാരണം വിവാഹം മാറ്റിവെയ്ക്കുന്നു എന്നായിരുന്നു ആദ്യത്തെ വിവരം. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറിയതായി സ്മൃതി മന്ദാനയും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. അതിനിടെ, പലാഷ് സ്മൃതിയെ വഞ്ചിച്ചെന്നും ഇതാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നും ആരോപണങ്ങളുയർന്നു. എന്നാൽ, ഇതേക്കുറിച്ചൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല.