ക്വലാലംപൂര്‍: മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ കിരീടത്തിലേക്ക് ഒരു ജയമകലെ സാത്വിക്‌സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം. സെമിയില്‍ കൊറിയയുടെ ലോകചാമ്പ്യന്മാരായ സിയോ സ്യൂങ് ജെയ് -കങ് മിന്‍ ഹ്യുക്ദിഷ്ദ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. 

To advertise here,

ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരും ലോക രണ്ടാം നമ്പര്‍ താരവുമായ ഇന്ത്യന്‍ ജോഡി, 21-18, 22-20 സ്‌കോറിനാണ് കൊറിയന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. രണ്ടാം ഗെയിമില്‍ ആദ്യം പിന്നിട്ടുനിന്നശേഷം ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 

ജയത്തോടെ സൂപ്പര്‍ 1000 രണ്ടാം കിരീടമാണ് സാത്വിക് - ചിരാഗ് സഖ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്‍ഡൊനീഷ്യന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു. അന്നും ഇതേ കൊറിയന്‍ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500, സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 കിരീടങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു സാത്വിക് - ചിരാഗ് സഖ്യത്തിന്റെ കരിയര്‍.