ക്വലാലംപുര്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന് മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ തോല്‍വി. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ ചൈനയുടെ ലിയാങ് വെയ് കെങ് - വാങ് ചാങ് ജോഡിയോടായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. ആദ്യഗെയിം 21-9 എന്ന സ്കോറില്‍ ആധികാരികമായി സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം മത്സരം കൈവിട്ടത്.
രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ചൈനീസ് സഖ്യം 21-18 എന്ന സ്കോറിനാണ് ഗെയിം സ്വന്തമാക്കിയത്. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ സഖ്യം ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യം 21-17 എന്ന സ്കോറിന് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയായിരുന്നു. ചൈനീസ് സഖ്യത്തോട് സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇത് നാലാം തവണയാണ് പരാജയപ്പെടുന്നത്.
നേരത്തേ സെമിയില്‍ കൊറിയയുടെ ലോകചാമ്പ്യന്മാരായ സിയോ സ്യൂങ് ജെയ് -കങ് മിന് ഹ്യുക്ദിഷ്ദ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം.
Content Highlights: satwiksairaj rankireddy-chirag shetty Pair lost final at malaysia open
Published: 14 Jan 2024, 06:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented