ക്വാലാലമ്പൂർ: ജോഹോർ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജോഹോർജയ ഡൈമൻ ബൗളിംഗ് കോർട്ടിൽ സംഘടിപ്പിച്ച നാലാമത് ബൗളിംഗ് ടൂർണമെന്റിൽ ടീം സ്‌കോട്ട് ബ്ലാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ 565 പോയിന്റുകളോടെ ജേതാക്കളായി. 358 പോയിന്റുകൾ നേടിയ സ്‌കോട്ട് ടൈഗറസ് ആണ് വനിതാ വിഭാഗം ജേതാക്കൾ.
പുരുഷവിഭാഗത്തിൽ 468 പോയിന്റുകളുമായി സെനായ് വാൻഗാർഡ്സും വനിതാ വിഭാഗത്തിൽ 336 പോയിന്റുകളോടെ സെനായ് റാപ്‌റ്റോർസുമാണ് രണ്ടാം സ്ഥാനത്തിനർഹരായവർ. 168 പോയിന്റ് നേടിയ ജോബിഷ് ചിറമ്മലിനേയും 119 പോയിന്റ് നേടിയ രേവതി പി.വിയേയും ഇരു വിഭാഗങ്ങളിൽനിന്നും ഏറ്റവും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ മുഖ്യാതിഥികളായ സൻജുവും വിക്കിയും ജെഎംകെ പാനൽ മെമ്പേഴ്‌സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വാർത്ത അയച്ചത്: ആത്മേശൻ പച്ചാട്ട്
Content Highlights: JMK Bowling Tournament 2026 successfully held in Johor Jaya., Scott Blasters won the men's category with 565 points., Scott Tigress won the women's category with 358 points., Jobish Chirammal and Revathi P.V. awarded as best players., Event organized by Johor Malayali Koottayma.
Published: 30 Jun 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented