
പുണെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോഡിയാണ് രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യം.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ ഈ ഓപ്പണിങ് സഖ്യത്തിനായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
രോഹിത് - ധവാന്‍ ഓപ്പണിങ് സഖ്യത്തിന്റെ 17-ാം സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഞായറാഴ്ചത്തേത്. ഇതോടെ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ കൂട്ടുകെട്ടിന്റെ സെഞ്ചുറി റെക്കോഡ് മറികടക്കാനും ഇന്ത്യന്‍ ജോഡിക്കായി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യത്തിനു (26) ശേഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്ന രണ്ടാമത്തെ ഓപ്പണിങ് സഖ്യമെന്ന നേട്ടവും രോഹിത് - ധവാന്‍ ജോഡി സ്വന്തമാക്കി.
2013 ചാമ്പ്യന്‍സ് ട്രോഫി മുതലാണ് രോഹിത്തും ധവാനും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാനാരംഭിച്ചത്. ആ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlights: Rohit Sharma-Shikhar Dhawan surpass Adam Gilchrist-Matthew Hayden duo
Published: 28 Mar 2021, 06:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented