കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മാധ്യമ-കായിക മാനേജ്‌മെന്റ് വിദഗ്ധൻ റെഘു രാമചന്ദ്രൻ ചുമതലയേറ്റു.
ബ്രോഡ്കാസ്റ്റിംഗ്, മീഡിയ, സ്‌പോർട്‌സ് മാനേജ്‌മെന്റ്, ബിസിനസ് ലീഡർഷിപ്പ് എന്നീ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമ്പന്നമായ പ്രവർത്തന പരിചയമാണ് റെഘു രാമചന്ദ്രന്റേത്. ഏഷ്യാനെറ്റിന്റെ സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായി 26 വർഷത്തിലേറെ പ്രവർത്തിച്ച അദ്ദേഹം, ചാനൽ മാനേജ്‌മെന്റ്, സ്‌പോർട്‌സ് പാർട്ണർഷിപ്പുകൾ, സ്‌പോൺസർഷിപ്പ്, മാർക്കറ്റിംഗ്, ബിസിനസ് വികസനം,എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കൊമേഴ്‌സ്യൽ ആൻഡ് റെവന്യൂ സ്ട്രാറ്റജി കൺസൾട്ടന്റായും, സൂപ്പർ ലീഗ് കേരളയുടെ ബ്രോഡ്കാസ്റ്റ് ആൻഡ് പാർട്ണർഷിപ്പ് കൺസൾട്ടന്റായും പ്രവർത്തിച്ചുവരുന്ന റെഘു രാമചന്ദ്രൻ, കായിക മേഖലയിലെ വാണിജ്യ വികസനത്തിലും ബ്രാൻഡ് ബിൽഡിംഗിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ്.
റെഘു രാമചന്ദ്രന്റെ നിയമനം കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രൊഫഷണൽ മികവും ദീർഘകാല വളർച്ചയ്ക്കുള്ള ശക്തമായ ദിശാബോധവും നൽകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം ഉടമ സുബാഷ് മാനുവൽ പറഞ്ഞു. 'അദ്ദേഹം ഞങ്ങളുടെ ഓഫർ സ്വീകരിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കുടുംബത്തിന്റെ ഭാഗമായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ടീമിന്റെ പിന്തുണയോടുകൂടി, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പുതിയ ഉയരങ്ങളിലെത്തിക്കാനും കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾ ഉറച്ച വിശ്വാസത്തിലാണ്. കേരളത്തിലെ ക്രിക്കറ്റ് സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്താനും യുവ പ്രതിഭകളെ വളർത്തിയെടുക്കാനും അടുത്ത തലമുറയിലെ താരങ്ങളെയും ആരാധകരെയും പ്രചോദിപ്പിക്കാനും അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'-സുബാഷ് മാനുവൽ വ്യക്തമാക്കി.
ടീമിന്റെ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്‌മെന്റ്, സ്‌പോൺസർഷിപ്പ്, ബ്രാൻഡ് സ്ട്രാറ്റജി, മാർക്കറ്റിംഗ്, ആരാധക ഇടപെടൽ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയുടെ സമഗ്ര ചുമതല അദ്ദേഹം വഹിക്കും.
Content Highlights: Raghu Ramachandran appointed as COO of Kochi Blue Tigers., Brings over 30 years of experience in media and sports management., Previously associated with Kerala Blasters FC and Super League Kerala., Responsible for operations, business development, and brand strategy for KCL 2026., Aims to elevate Kochi Blue Tigers and promote youth cricket talent in Kerala.
Published: 18 Jul 2026, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented