കറാച്ചി: ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്തി പാകിസ്താന്റെ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസ്. രോഹിത് ശര്‍മ്മ ബാറ്റു ചെയ്യുന്നതു കാണുമ്പോള്‍ ടെലിവിഷന് മുന്നില്‍ നിന്ന് താന്‍ മാറാറില്ലെന്ന് സഹീര്‍ അബ്ബാസ് പറയുന്നു. അടുത്ത കാലത്തായി ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍. 

To advertise here,

'രോഹിതിന്റെ ബാറ്റിങ് എനിക്ക് സംതൃപ്തിയും ആന്ദനവും നല്‍കുന്നു. അദ്ദേഹം ഷോട്ട് തിരഞ്ഞെടുക്കുന്ന രീതിയെ ഞാന്‍ ആരാധിക്കുന്നു. ഏത് പന്തില്‍ ഏത് ഷോട്ട് കളിക്കണമെന്നത് രോഹിത് നേരത്തെ തന്നെ തീരുമാനിക്കും.' സഹീര്‍ അബ്ബാസ് പറയുന്നു.

രോഹിതിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ കോലിയെക്കുറിച്ചുള്ള അഭിപ്രായം എന്നോട് ചോദിക്കാറുണ്ട്. കോലിക്ക് തുല്യം കോലി മാത്രമേയുള്ളു. എന്നാലും രോഹിതിന്റെ ബാറ്റിങ്ങിനെ ഞാന്‍ ആരാധിക്കുന്നു. കാരണം അദ്ദേഹം ബാറ്റു ചെയ്യുന്നത് കാണുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാകുന്നത്.

കോലിയും ഒട്ടും പിന്നിലല്ല. കോലിയേയും എനിക്ക് ഇഷ്ടമാണ്. ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ല് കോലിയാണ്. സഹീര്‍ അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Pakistan's Zaheer Abbas on Rohit Sharma