
ലാഹോർ: ഫിറ്റ്നെസിന്റെ കാര്യത്തിൽ പാക് താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയേക്കാൾ ഒട്ടും പിന്നിലല്ലെന്ന് പാകിസ്താന്റെ മുൻ താരവും ബൗളിങ് പരിശീലകനുമായ വഖാർ യൂനുസ്.
'ലോകത്തെ ഏറ്റവും മികച്ച കായികക്ഷമതയുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളായാണ് കോലി അറിയപ്പെടുന്നത്. അതിനായി അദ്ദേഹം കഠിനമായ വ്യായാമമുറകൾ ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ മനസ്സിലാകും. ഫിറ്റ്നെസ് നിലനിർത്തുന്ന കോലിയുടെ ഈ രീതി ഇന്ത്യൻ ടീമും മറ്റും ടീമുകളും ഇപ്പോൾ പിന്തുടരാറുണ്ട്. ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആർ ശ്രീധർ മുതൽ മുൻ ഫിസിയോ പാട്രിക് ഫർഹാർട്ട് വരെ കോലിയെ അഭിനന്ദിച്ചിരുന്നു.'പാക് മാധ്യമങ്ങളുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിലാണ് വഖാർ യൂനുസ് കോലിയുടെ ഫിറ്റ്നെസിനെ കുറിച്ച് സംസാരിച്ചത്.
'ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്ന കുറച്ചു താരങ്ങൾ മാത്രമാണ് നിലവിൽ ക്രിക്കറ്റിലുള്ളത്. മൂന്നു ഫോർമാറ്റിലും ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. വിരാട് കോലിയെപ്പോലെ ചില പാക് താരങ്ങളും ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നുണ്ട്.
ബാബർ അസം തന്നെയാണ് ഇതിന് ഉദാഹരണം. ഷഹീൻ ഷാ അഫ്രീദിയും ഫിറ്റ്നെസിൽ ശ്രദ്ധിക്കുന്ന താരമാണ്. ഞങ്ങൾ ഞങ്ങളുടേതായ ഒരു അളവുകോൽ വെച്ചിട്ടുണ്ട്. മറ്റുള്ളവരുടേത് പകർത്താൻ ശ്രമിക്കാറില്ല.'വഖാർ യൂനുസ് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പാകിസ്താൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലാണുള്ളത്. ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ തുടങ്ങുന്ന പരമ്പരയിൽ ഇരുടീമുകളും മൂന്നു വീതം ടെസ്റ്റും ട്വന്റി-20യും കളിക്കും.
Content Highlights: Pakistan bowling coach Waqar Younis, Waqar Younis on Virat Kohli and fitness
Published: 28 Jul 2020, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented