പുണെ: 32-ാമത് ദേശീയ വൂഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് പൊന്‍തിളക്കം. തൗലു, വിങ് ചുന്‍ വിഭാഗങ്ങളില്‍ ഫാത്തിമ റിസ്വാന സ്വര്‍ണം നേടി. സാന്‍ഷൂ വിഭാഗത്തില്‍ ശ്രീജിത (56 കി.ഗ്രാം), മുഹമ്മദ് സാദിഖ് (90 കി.ഗ്രാം) എന്നിവര്‍ വെങ്കല മെഡലുകള്‍ കരസ്ഥമാക്കി.

To advertise here,

മെഡല്‍ റൗണ്ടില്‍ മുഹമ്മദ് സാദിഖ് ഇന്‍ഡോ-ടിബറ്റന്‍ പോലീസിനെയാണ് തോല്‍പ്പിച്ചത്. ടീം മാനേജര്‍ സുസ്മിത നയിച്ച സംഘത്തില്‍ അഖില്‍, അയ്യൂബ് എന്നിവര്‍ പരിശീലകരായിരുന്നു. ജൂണ്‍ 26 മുതല്‍ ജൂലൈ ഒന്ന് വരെ ശ്രീ ഛത്രപതി ശിവജി സ്‌പോട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ സര്‍വീസസ് ചാമ്പ്യന്മാരായി.