ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഭാര്യയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുകയാണെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സ്റ്റാന്‍കോവിച്ച് സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടങ്ങി. നാലുവയസ്സുള്ള മകന്‍ അഗസ്ത്യ സ്റ്റാന്‍കോവിച്ചിനൊപ്പം സെര്‍ബിയയിലാണുള്ളത്. ഇരുവരും വഴിപിരിയുകയാണെന്ന് ജൂലായില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇരുവര്‍ക്കുമിടയിലെ അകല്‍ച്ചയ്ക്ക് കാരണമെന്തെന്നത് വ്യക്തമല്ല. 

To advertise here,

എന്നാല്‍, വേര്‍പിരിഞ്ഞതിനു പിന്നാലെ നടാഷ സാമൂഹിക മാധ്യമങ്ങളില്‍ കൂടുതലായി കാണുന്നത് ടോക്‌സിക് റിലേഷന്‍ഷിപ്പ്, ചതി, വൈകാരികാധിക്ഷേപ കണ്ടന്റുകളടങ്ങിയ വീഡിയോകളാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇത്തരം ചില ഇന്‍സ്റ്റഗ്രാം റീല്‍സിനും വീഡിയോകള്‍ക്കും നടാഷ ലൈക്ക് അടിച്ചതായും ആരാധകര്‍ കണ്ടെത്തി. ഇതുവെച്ച് ഇത്തരത്തില്‍ എന്തോ കാര്യമാണ് ഹാര്‍ദിക്കും നടാഷയും തമ്മില്‍ വഴിപിരിയുന്നതിലേക്ക് നയിച്ചതെന്നാണ് ആരാധകരുടെ നിഗമനം.

ജൂലായ് 18-നാണ് ഇരുവരും വേര്‍പിരിയുന്നതായി അറിയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്. നാലുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം വഴിപിരിയുകയാണെന്ന് ഇരുവരും അറിയിച്ചു. മകന്‍ അഗസ്ത്യ നടാഷയ്‌ക്കൊപ്പം സെര്‍ബിയയിലാണ് കഴിയുന്നത്. വേര്‍പിരിയല്‍ പ്രസ്താവനയ്ക്കു പിന്നാലെ മകനൊപ്പമുള്ള ചിത്രം നടാഷ പങ്കുവെച്ചിരുന്നു. ഇതിനു താഴെ ഹാര്‍ദിക് ഇമോജികളിട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു.