വ്യാഴാഴ്ച്ച പുലർച്ചെയാണ് നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗമുണ്ടായത്. ഗോവയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നാനാ പടേക്കൽ ഹിന്ദിയിലും മറാത്തിയിലുമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു.

To advertise here,

സിനിമയോടൊപ്പം തന്നെ ക്രിക്കറ്റും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യൻ താരം വിരാട് കോലിയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് അദ്ദേഹം അഭിമുഖങ്ങളിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട താരം കോലിയാണെന്നും ഒരു മത്സരത്തിൽ വേഗത്തിൽ ഔട്ടായിപ്പോയാൽ തനിക്ക് ഭക്ഷണം പോലും കഴിക്കാൻ തോന്നാറില്ലെന്നും നാനാ പടേക്കർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

നാനാ പടേക്കറുടെ വിയോഗത്തിൽ ഇന്ത്യയുടെ മുൻതാരം ശിഖർ ധവാൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകൾക്ക് പ്രചോദനം നൽകിയ പ്രതിഭയായിരുന്നു നാനാ പടേക്കർ എന്ന് ധവാൻ വ്യക്തമാക്കി.

മുൻ ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹനെയും നാനാ പടേക്കർക്ക് ആദരാഞ്ജലി അർപ്പിച്ചു. 'തലമുറകളെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഒരു നടനായിരുന്നു നാനാ പടേക്കർ ജി. അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' രഹാനെ പറഞ്ഞു.