
മെല്‍ബണ്‍: ഭാര്യ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുമ്പോള്‍ ഭര്‍ത്താവ് എങ്ങനെ മറ്റൊരു രാജ്യത്ത് സ്വസ്ഥമായിരിക്കും. അതുകൊണ്ട് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക് ദക്ഷിണാഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുകയാണ്.
വനിത ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഞായറാഴ്ച ഇന്ത്യയെ നേരിടുന്ന ഓസ്ട്രേലിയന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ അലിസ ഹീലിയുടെ ഭര്‍ത്താവാണ് സ്റ്റാര്‍ക്. ഭാര്യയ്ക്ക് പ്രോത്സാഹനമായി സ്റ്റാര്‍ക് മെല്‍ബണ്‍ ഗാലറിയിലുണ്ടാകും.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന മൂന്നാം ഏകദിനം സ്റ്റാര്‍ക് കളിക്കില്ല. ഭാര്യയുടെ കളികാണാന്‍ നാട്ടിലേക്ക് പോകുന്നതിന് സ്റ്റാര്‍ക്കിനെ അനുവദിച്ചതായി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ജീവിതത്തിലെ അപൂര്‍വ അവസരമാണ് സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നതെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര നഷ്ടമായിക്കഴിഞ്ഞു. 2016 ഏപ്രിലില്‍ ആയിരുന്നു സ്റ്റാര്‍ക്കിന്റെയും അലിസയുടെയും വിവാഹം.
Content Highlights: Mitchell Starc set to leave South Africa early to watch Alyssa Healy at T 20 WC final
Published: 07 Mar 2020, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented