ബ്യൂണസ് ഐറിസ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിൽ ഉത്തരവാദിത്വം ആരോപിക്കപ്പെടുന്ന മെഡിക്കൽ സംഘാംഗങ്ങൾക്ക് 12 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ. മരണത്തിൽ താരത്തിന്റെ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിന്റെ വിചാരണയിലാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദം ഉന്നയിച്ചത്.

To advertise here,

ഏഴംഗ മെഡിക്കൽ സംഘത്തിനെതിരേയാണ് കേസ്. ശസ്ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന മാറഡോണ 2020 നവംബർ 25-നാണ് മരിച്ചത്. ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കിൽ മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നെന്നാണ് വാദം.