
1960-ലെ റോം ഒളിമ്പിക്സില് ഇന്ത്യയെ നയിച്ചത് പി.കെ ബാനര്ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള് നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യന് ഗെയിംസ് ഫുട്ബോള് ഫൈനലില് ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില് ടീമിനായി 17-ാം മിനിറ്റില് ഗോള് നേടി.
1956-ലെ മെല്ബണ് ഒളിമ്പിക്സില് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്ട്ടര് ഫൈനലില് ഓസീസിനെ 4-2 ന് തോല്പ്പിച്ച കളിയില് നിര്ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന് ഫുട്ബോളിന് ബാനര്ജിയുടെ സംഭാവനകള് കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ല് അദ്ദേഹത്തിന് 'ഓര്ഡര് ഓഫ് മെറിറ്റ്' നല്കി ആദരിച്ചിരുന്നു. 1961-ല് അര്ജുന പുരസ്കാരവും 1990-ല് പദ്മ ശ്രീ പുരസ്കാരവും ലഭിച്ചു. മക്കള്: പൗല ബാനര്ജി, പൂര്ണ ബാനര്ജി. ഇന്ത്യന് ഫുട്ബോള് ടീമിന്റെ മുന് ക്യാപ്റ്റനും തൃണമൂല് കോണ്ഗ്രസ് എം.പിയുമായിരുന്ന പ്രസൂണ് ബാനര്ജി സഹോദരനാണ്.
Content Highlights: Legendary footballer PK Banerjee passes away
Published: 20 Mar 2020, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented