ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് ( എ.സി റോഡ്) നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ. റോഡ് നിർമാണത്തിന് 647 കോടി ചെലവായത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം. തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്- നേരേക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശമുണ്ടായത്. 25 കിലോമീറ്റർ റോഡ് നിർമിക്കാൻ 647 കോടി ചെലവായത് വിശ്വസനീയമല്ലെന്നും മന്ത്രി പറഞ്ഞു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി സുധാകരൻ കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എ.സി റോഡ് നിർമാണത്തിനായി 647 കോടി രൂപ 25 കിലോമീറ്റർ നിർമാണത്തിന് ചെലവായി. എന്ത് കണക്കാണിത്. ഇതിനേപ്പറ്റി സമഗ്രമായ വിജിലൻസ് അന്വേഷണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്- മന്ത്രി പറഞ്ഞു
എ.സി റോഡ് നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണങ്ങളുയർന്നിരുന്നു. എത്ര മഴപെയ്താലും റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെടില്ല എന്ന അവകാശവാദമുന്നയിച്ചാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാൽ മഴക്കാലത്ത് റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന സിഎജി റിപ്പോർട്ടിലും പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.
Content Highlights: Minister P.K. Basheer calls for vigilance investigation into the 647 crore spent on Alappuzha-Changanassery road construction, citing potential irregularities.
Published: 18 Oct 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented