അമൃത്സർ: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ വാങ്ങിയ ഭൂമിയിൽ തിരിമറി കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഏക്കറിന് 20 ലക്ഷം രൂപയിൽ താഴെ വിലക്ക് വാങ്ങിയ ഭൂമി മാസങ്ങൾക്കുള്ളിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് ഏകദേശം മൂന്ന് കോടി രൂപ നിരക്കിൽ വിറ്റതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
മൊഹാലി സീനിയർ സൂപ്രണ്ട് ഓഫ് പോലീസിന് (എസ്.എസ്.പി) അയച്ച കത്തിൽ, എ.ജി.എം ഹൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചർ ഹോംസ് എന്നീ രണ്ട് കമ്പനികൾ ഉൾപ്പെട്ട ഇടപാടുകളെക്കുറിച്ച് ഇ.ഡി മുന്നറിയിപ്പ് നൽകി. പ്രാദേശിക കർഷകരിൽ നിന്ന് ഭൂമി വാങ്ങി ഇതിന്റെ ചില ഭാഗങ്ങൾ ക്രിക്കറ്റ് ബോഡിക്ക് ഉയർന്ന വിലയ്ക്കാണ് ഈ കമ്പനികൾ വിറ്റത്.
ഇ.ഡിയുടെ കത്ത് പ്രകാരം എ.ജി.എം ഹൈറ്റ്സ് 2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പ്രാദേശിക കർഷകരിൽ നിന്ന് ഏകദേശം 7.63 ഏക്കർ ഭൂമി 1.36 കോടി രൂപയ്ക്ക് വാങ്ങി. തുടർന്ന് ഈ ഭൂമിയിൽ നിന്ന് ഏകദേശം 4.05 ഏക്കർ 2026 ഫെബ്രുവരി 16-ന് 12.03 കോടി രൂപയ്ക്ക് കമ്പനി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് വിറ്റു.
രണ്ടാമത്തെ കമ്പനിയായ ഫ്യൂച്ചർ ഹോംസ്, 2025 ഓഗസ്റ്റിനും നവംബറിനും ഇടയിൽ പ്രാദേശിക ഉടമകളിൽ നിന്ന് ഏകദേശം 28.01 ഏക്കർ ഭൂമി 5.56 കോടി രൂപയ്ക്ക് വാങ്ങി. 2026 ഫെബ്രുവരി 16-ന് ഇതിൽ നിന്ന് ഏകദേശം 15.44 ഏക്കർ ഭൂമി 46.18 കോടി രൂപയ്ക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് വിറ്റു.
രണ്ട് കമ്പനികളും ചേർന്ന് 6.92 കോടി രൂപയ്ക്ക് ഏകദേശം 35.64 ഏക്കർ ഭൂമി വാങ്ങിയതായും മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ഇതിൽ കുറഞ്ഞ ഭാഗമായ 19.49 ഏക്കർ ഭൂമി 58.22 കോടി രൂപയ്ക്ക് പി.സി.എയ്ക്ക് വിറ്റതായും കണ്ടെത്തി. ഭൂമിക്കായി രണ്ട് കമ്പനികൾ യഥാർത്ഥത്തിൽ നൽകിയ വിലയുടെ ഏകദേശം 15.4 മടങ്ങ് പി.സി.എ നൽകിയിട്ടുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു.
Content Highlights: Enforcement Directorate detected a major land fraud involving the Punjab Cricket Association (PCA)., Private companies AGM Heights and Future Homes bought land from farmers at low prices and resold it to PCA at nearly 15.4 times the original cost., Transactions worth crores took place between late 2025 and February 2026.
Published: 14 Oct 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented