ഗാറ്റ്‌വിക്ക്: ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻസ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളിയായ ക്യോഷി സൂരജ് സുനിൽ. സീനിയേഴ്‌സ് കൊബുഡോ വിഭാഗത്തിലാണ് സൂരജിന്റെ നേട്ടം.

To advertise here,

ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്നു സൂരജ്. ജപ്പാൻ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമെത്തി. 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

ആയോധനകലകളോടുള്ള

അർപ്പണബോധവും സംഭാവനകളും പരിഗണിച്ച് സൂരജിന് ബെസ്റ്റ് മാസ്റ്റർ അവാർഡ്-ഹാൾ ഓഫ് ഫെയിം 2026 ബഹുമതിയും ലഭിച്ചു.

SAKI India Foundation-സ്ഥാപകനായ സൂരജിന് ഷോട്ടോകാൻ കരാട്ടെയിൽ ഏഴാംനില ബ്ലാക്ക്‌ബെൽറ്റും ലഭിച്ചിട്ടുണ്ട്.