ന്യൂഡൽഹി: കെ ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3x3 ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തി കേരള വനിതകൾ ദേശീയ 3x3 ബാസ്‌കറ്റ്‌ബോൾ കിരീടം നിലനിർത്തി.

To advertise here,

ഈ മാസം ആദ്യം ചെന്നൈയിൽ റെയിൽവേയോട് 5x5 ഫോർമാറ്റിൽ ഏറ്റ പരാജയത്തിന് ഒരു മധുര പ്രതികാരം കൂടിയായി ഈ വിജയം. സെമിയിൽ ഡൽഹിയെ (21-18) പരാജയപ്പെടുത്തിയായിരുന്നു കേരള വനിതകളുടെ ഫൈനൽ പ്രവേശനം.

കേരളത്തിനുവേണ്ടി അനീഷ ക്ലീറ്റസ് ആർക്കിനു പുറത്തുനിന്നുള്ള രണ്ട് പോയിന്റുകൾ സഹിതം ആറ് പോയിന്റുകൾ നേടി ടോപ് സ്‌കോററായി. ശ്രീകല അഞ്ചു പോയിന്റുകൾ നേടിയപ്പോൾ കവിത ജോസിൽ നിന്ന് 2 പോയിന്റുകളും ജയലക്ഷ്മി ഒരു പോയന്റും നേടി. വിജയികൾക്ക് മുന്ന് ലക്ഷം പ്രിസി മണിയായി ലഭിച്ചു.