തിരുവനന്തപുരം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും ചെസ് ഒളിമ്പ്യാഡിലും മികച്ച പ്രകടനം പുറത്തെടുത്ത കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുക. ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കറും ലോങ് ജംപില്‍ എം ശ്രീശങ്കറും ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ട്രീസ ജോളിയും ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ മലയാളികളാണ്.
ചെസ് ഒളിമ്പ്യാഡില്‍ മികച്ച പ്രകടനം നടത്തിയ മലയാളികളായ നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടുകയും ടീം ഇനത്തില്‍ വെങ്കലം നേടുകയും ചെയ്ത നിഹാല്‍ സരിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി സര്‍ക്കാര്‍ നല്‍കുന്നത്. നാരായണന് അഞ്ചുലക്ഷം രൂപ ലഭിക്കും.
Content Highlights: commonwealth games 2022, chess olympiad 2022, kerala government, sports news, sports
Published: 31 Aug 2022, 08:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented