
തിരുവനന്തപുരം: കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിലെ (കെസിഎച്ച്ആർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം പ്രൊഫ. സനൽ മോഹൻ രാജിവച്ചു. ചെയർപേഴ്‌സൺ നിയമനത്തിൽ പ്രതിഷേധിച്ച് രാജിവെക്കുന്ന നാലാമത്തെ അംഗമാണ് ഇദ്ദേഹം.
ചരിത്ര ഗവേഷണ വിഭാഗം പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കലിനെയാണ് സർക്കാർ ചെയർപേഴ്‌സണായി നിയമിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പേര് സെർച്ച് കമ്മിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്നില്ല. സെർച്ച് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധിയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ചട്ടവിരുദ്ധമായി പ്രൊഫ. വിനോദ്കുമാറിന്റെ പേര് നിർദേശിക്കുകയും അത് സർക്കാർ അംഗീകരിക്കുകയുമായിരുന്നുവെന്നാണ് സെർച്ച് കമ്മിറ്റിയുടെ വാദം. നിയമനം ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സെർച്ച് കമ്മിറ്റി വിയോജനക്കുറിപ്പ് നൽകിയിരുന്നു.
Content Highlights: Prof. Sanal Mohan resigned from the KCHR Executive Committee., He is the fourth member to resign in protest of the chairperson appointment., Prof. Vinodkumar Kalloorkkal was appointed as the KCHR chairperson., The appointment bypassed the search committee's recommendations, sparking controversy.
Published: 12 Nov 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented