
മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന ഐ ബി എഫ് എഫ് ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള കേരളത്തിന്റെ പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു. സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫ്രന്റ്ലി ഏബിള്‍ഡ് ഓഫ് കേരളയുടെയും കേരളാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെയും നേതൃത്വത്തിലാണ് ടീമിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്.
തിരുവനന്തപുരത്തു വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിന് ശേഷം 14-ാം തീയതി ടീം മഹാരാഷ്ട്രയിലേക്ക് തിരിക്കും. പി. ശശിധരന് നായര്‍, (ജനറല്‍ സെക്രട്ടറി, സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫ്രന്റ്ലി ഏബിള്‍ഡ് ഓഫ് കേരള), എ എം കെ നിസാര്‍, ഒബ്സര്‍വര്‍ (കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍) ചേര്‍ന്ന് കേരളാ ടീം പ്രഖ്യാപനവും, ഔദ്യോഗിക ജേഴ്സി പ്രകാശനവും നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ പുരുഷ ടീം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. സ്പോര്‍ട് കൗണ്‍സിലിന്റെ സഹായത്തോടെ മികച്ച രീതിയില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞത് ഇത്തവണ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് കേരളാ ബ്ലൈന്‍ഡ് ഫുട്ബോള്‍ താരങ്ങള്‍.
വനിതാ ടീം: ശാലിനി (ക്യാപ്റ്റന്‍), ബീന ഹിറാനിമോസ്, വിനെക. വി, ഹീരാ വി.എസ്, രേഷ്മ. ആര്, ജിഷാമോള്‍, അപര്‍ണ. ഇ (ഗോള്‍ കീപ്പര്‍), അജുഷ ഷെറിന് (ഗോള്‍ കീപ്പര്‍).
സീന സി.വി (കോച്ച്), ഷിഫാന (ടീം കോഓര്‍ഡിനേറ്റര്‍)
പുരുഷ ടീം: അഖില്‍ ലാല്‍ (ക്യാപ്റ്റന്‍), അഖില്‍ കുമാര്‍, അഭിഷേക് കെ, രഞ്ജിത് ഇ.ആര്, അബിന്‍ കെ.ബി, തുഫൈല്‍ അബ്ദുല്ല, ജംഷാദ്, അനീസ് റഹ്മാന്, അനുഗ്രഹ് ടി.എസ് (ഗോള്‍ കീപ്പര്‍), സുജിത് പി.എസ് (ഗോള്‍ കീപ്പര്‍), അതുല്‍ കൃഷണ (ഗോള്‍ ഗൈഡ്), റഷാദ് (ടീം കോഓര്‍ഡിനേറ്റര്‍).
Content Highlights: Kerala`s men and women blind football teams are all set to compete in the National Blind Football
Published: 13 Oct 2024, 06:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented