മുംബൈ: നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള നിമിഷം പ്രണയത്തോടെ പങ്കുവെച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഇന്‍സ്റ്റഗ്രാമില്‍ ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്താണ് പഠാന്‍ വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത്. വിവാഹസത്കാര സമയത്തുള്ള ചിത്രമാണിത്.

To advertise here,

'അവര്‍ പറയുന്നു സമയം പറന്നു പോകുമെന്ന്, എന്നാല്‍ അവളുടെ സ്‌നേഹത്തില്‍ ഞാനാണ് ഉയരേ പറക്കുന്നത്. ഒരുപാട് സ്‌നേഹം. വിവാഹ വാര്‍ഷികാശംസകള്‍.' ചിത്രത്തോടൊപ്പം പഠാന്‍ കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പോസ്റ്റിന് അമ്പതിനായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. 

കഴിഞ്ഞ മാസം പഠാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ടീമിന് പുറത്തായിരുന്നു പഠാന്‍. ജിദ്ദയില്‍ നിന്നുള്ള മോഡലായ സഫയും പഠാനും തമ്മിലുള്ള വിവാഹം 2016 ഫെബ്രുവരി നാലിന് ആയിരുന്നു. 

Content Highlights: Irfan Pathan Pens Cute Message For Wife Safa Baig On Wedding Anniversary