ന്യൂഡല്‍ഹി: 2029-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാന്‍ ഇന്ത്യ. 2027-ലെ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താന്‍ നേരത്തേ നീക്കമുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യന്‍ഷിപ്പിന് ശ്രമിക്കാന്‍ തീരുമാനിച്ചത്. അമൃത്സറില് നടക്കുന്ന ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന് (എ.എഫ്.െഎല്) വാര്‍ഷികയോഗത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2030-ലെ യൂത്ത് ഒളിമ്പിക്സിനും 2036-ലെ ഒളിമ്പിക്സിനും ആതിഥേയത്വത്തിന് ശ്രമിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് ലോക അത്ലറ്റിക്സിനും വേദിയൊരുക്കാന്‍ തീരുമാനിച്ചത്.
ലോക അത്ലറ്റിക്സ് ഈവര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു. 2025-ല്‍ ടോക്യോ വേദിയാകും. 2027-ലെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ താത്പര്യമുള്ള രാജ്യങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
Content Highlights: India set to bid for 2029 World Athletics Championships
Published: 04 Dec 2023, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented